തൊടുപുഴ: സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമര സമിതിയുടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് തൊടുപുഴ സിവിൽ സ്റ്റേഷനിൽ നിന്ന് തൊടുപുഴ പോസ്റ്റൽ സൂപ്രണ്ടന്റ് ഓഫീസിന് മുന്നിലേക്ക് ജില്ലാ മാർച്ച് നടത്തും. മാർച്ചിൽ എല്ലാ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ സി.എസ്. മഹേഷും സമരസമിതി കൺവീനർ ഡി. ബിനിലും അഭ്യർത്ഥിച്ചു.