suresh
വയൽവാരം കുടുംബയോഗവാർഷികം എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: എസ്.എൻ.ഡി.പി. യോഗം മണിയാറൻകുടി ശാഖയിലെ വയൽവാരം കുടുംബയോഗ വാർഷിക സമ്മേളനം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എൻ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജൻ പി. പ്രകാശ്, വൈസ് പ്രസിഡന്റ് രാജീഷ് കുന്നേൽ, ജിനു സുരേഷ്, അനു ബിജു എന്നിവർ പ്രസംഗിച്ചു. ഉഷ സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനാനന്തരം കലാപരിപാടികളും അരങ്ങേറി.