പീരുമേട്: കൊല്ലം- തേനി ദേശീയ പാതയിൽ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം കാർ ടാറ്റാ സുമോയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. വാളാടി എസ്റ്റേറ്റിൽ മുകേഷ് (14), മുണ്ടിയിൽ വീട്ടിൽ അനിറ്റ് അനിൽ (21),​ അലൻ (17)​ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. വാളാടി ഭാഗത്ത് നിന്ന് വന്ന ടാറ്റാ സുമോയും വണ്ടിപ്പെരിയാർ നിന്ന് വന്ന കാർ ടാറ്റ സുമോയിൽ ഇടിക്കുകയായിരുന്നു. ടാറ്റ സുമോയിൽ ഉണ്ടായിരുന്നവർക്ക് പരിക്ക് പറ്റി. തലയ്ക്കും കൈക്കുമായി പരിക്കേറ്റ ഇവരെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രഥമ ശ്രുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.