തൊടുപുഴ: സ്പാർക് അടിസ്ഥാനത്തിൽ എൻ.ഐ.സിയുടെ സോഫ്‌റ്റ്‌വെയറിലൂടെ നടത്തുന്ന ഓൺലൈൻ സ്ഥലംമാറ്റങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ നടത്തി കുറ്റമറ്റതാക്കണമെന്ന് കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെബ്രുവരി 22, 23 തിയതികളിൽ പാലക്കാട് നടക്കുന്ന 'കാംസഫ് ' നാലാം സംസ്ഥാന സമ്മളനത്തിന് മുന്നോടിയായി തൊടുപുഴ ജോയിന്റ് കൗൺസിൽ എംപ്ലോയിസ് ഹാളിൽ നടന്ന ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രമേഷ് ഉദ്ഘാടനം ചെയ്തു. കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) ജില്ലാ പ്രസിഡന്റ് ജോമോൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ജേക്കബ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബിനു വി.ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അലക്‌സ് ജോണി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ, ജില്ലാ സെക്രട്ടറി കെ.എസ്. രാഗേഷ്, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി സിജി അജീഷ, തൊടുപുഴ മേഖലാ സെക്രട്ടറി വി.കെ മനോജ്, കെ.എ.ടി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം വി.കെ ജിൻസ്, കാംസഫ് സംസ്ഥാന സെക്രട്ടറി എ.കെ സുഭാഷ്, സെക്രട്ടറിയേറ്റ് അംഗം ആർ.സരിത എന്നിവർ സംസാരിച്ചു. കാംസഫ് സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ കെ.ആർ രക്തസാക്ഷി പ്രമേയവും ജില്ലാ വനിതാ കമ്മിറ്റി അംഗം നീനാ സാലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വനിതാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ലോമിമോൾ കെ.ആർ സ്വാഗതവും ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ആശാ സി.ജി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി ബിനു വി. ജോസ് (പ്രസിഡന്റ്), ലോമിമോൾ കെ.ആർ (സെക്രട്ടറി), അലക്‌സ് ജോണി (ട്രഷറർ), മനോജ് പി.ജി, സിന്ധു ജോയ് (വൈസ് പ്രസിഡന്റുമാർ), രാഹുൽ കെ.ആർ, ശുഭജാ പി. കുമാരൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും കാംസഫ് ജില്ലാ വനിതാ കമ്മറ്റി ഭാരവാഹികളായി ഡാലിയ ഡേവിഡ് (പ്രസിഡന്റ്), ആശാ സി.ജി (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.