
മൂന്നാർ: രണ്ട് ദിവസമായി ചിന്നക്കനാൽ മൂന്നാർ കൺവെൻഷൻ സെന്ററിൽ നടന്ന കെ.ജി.എം.ഒ.എ 57-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പൊതുപരിപാടിയുടെ ഉദ്ഘാടനവും അവാർഡ് ദാനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായിരുന്നു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ. ശശിധരൻ, കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. റോസിനാര ബീഗം, കെ.ജി.ഐ.എം.ഒ സംസ്ഥാന പ്രസിഡന്റ് ഡോ. വിനോദ് പി.കെ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി ഡോ. ടി.എൻ. സുരേഷ്, ജനറൽ സെക്രട്ടറിയായി ഡോ. സുനിൽ പി.കെ, ട്രഷററായി ഡോ. ജോബിൻ ജി. ജോസഫ്, മാനേജിംഗ് എഡിറ്ററായി ഡോ. റീന എൻ.ആർ എന്നിവർ സ്ഥാനമേറ്റെടുത്തു. വൈസ് പ്രസിഡന്റുമാരായി ഡോ. മുരളീധരൻ എം (നോർത്ത് സോൺ) ഡോ. സുരേഷ് വർഗീസ് (മിഡ് സോൺ), ഡോ. സാബു സുഗതൻ ( സൗത്ത് സോൺ), ജോയിന്റ് സെക്രട്ടറിമാരായി ഡോ. രാജേഷ് ഓ.ടി (നോർത്ത് സോൺ), ഡോ. പ്രവീൺ കുമാർ പി.കെ (മിഡ് സോൺ), ഡോ. അരുൺ എ. ജോൺ (സൗത്ത് സോൺ) എന്നിവരും സ്ഥാനമേറ്റു.