തൊടുപുഴ: കേരളത്തിലെ ഇരുമുന്നണികളും ബി.ജെ.പിയെ വർഗീയ പാർട്ടി എന്ന് മുദ്രകുത്തുമ്പോൾ വികസനത്തിലൂടെയും ജനോപകാര പദ്ധതികളിലൂടെയും അതിനെ ചെറുത്ത് തോല്പിക്കുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി ഇടവെട്ടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടന്ന ശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഇടവെട്ടി പഞ്ചായത്ത് സമിതി ഉപാദ്ധ്യക്ഷൻ എം.വി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.