തൊടുപുഴ: പാവപ്പെട്ടവരെയും എതിരഭിപ്രായം പറയുന്നവരെയും കള്ളകേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്ന ദുഷ്ടചെയ്തികളുടെ വക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തൊടുപുഴയിൽ ചേർന്ന കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാരിന്റെ തനിപ്പകർപ്പായി കേരളഭരണകൂടം മാറിയിരിക്കുകയാണ്. ഇന്ത്യയിൽ നടമാടുന്ന പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ കടക്കെണി എന്നിവയ്‌ക്കൊന്നും ജാതിയും മതവുമില്ലെന്നും ഭരണകൂടം ഓർക്കണം. അടുത്തുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമായി. അതിനായി കോൺഗ്രസ് പ്രവർത്തകൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതായും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി. ജനറൽ സെക്രട്ടറി എസ്. അശോകൻ, ഇ.എം. ആഗസ്തി, എ.കെ. മണി, റോയി കെ. പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, പി.വി. സ്‌കറിയ, തോമസ് രാജൻ, എം.എൻ. ഗോപി, നിഷ സോമൻ, എം.കെ. പുരുഷോത്തമൻ, എ.പി. ഉസ്മാൻ, സി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.ഡി. അർജുനൻ സ്വാഗതവും എൻ.ഐ. ബെന്നി നന്ദിയും പറഞ്ഞു. രാഹുൽഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്രയെ ആസാമിൽ വച്ച് ബി.ജെ.പി അക്രമി സംഘം നടത്തിയ കൈയേറ്റത്തിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ നടത്തിയ പ്രകടനത്തിൽ നേതാക്കളായ പി.ജെ. അവിര, രാജു ഓടയ്ക്കൻ, ടി.ജെ. പീറ്റർ, ബാബു കുര്യാക്കോസ്, എസ്. വിജയകുമാർ, തോമസ് മൈക്കൾ, അനീഷ് ജോർജ്, സി.എസ്. യശോധരൻ, എം.പി. ജോസ്, ജോൺ നെടിയപാല, ജോർജ് ജോസഫ്, റോബിൻ കാരയ്ക്കാട്ട്, ചാർളി ആന്റണി, ജോസ് അഗസ്റ്റിൻ, പി.എസ്. ചന്ദ്രശേഖരപിള്ള, ഷിബിലി സാഹിബ്, തോമസ് മാത്യു, വി.ഇ. താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.