ഇടുക്കി: അനെർട്ട് നടപ്പിലാക്കുന്ന സൗര തേജസ്സ് പദ്ധതിയിലൂടെ വീടുകളിൽ സൗരോർജ്ജയ നിലങ്ങൾ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാം. സൗര തേജസ്സ് പദ്ധതി വഴി സ്ഥാപിക്കുന്ന സൗരോർജ്ജനിലയങ്ങളെ സംസ്ഥാന വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ച് സൗരോർജ്ജനിലയം മുഖേന ഉല്പാദിപ്പിക്കുന്ന വൈദ്യുതി അവ സ്ഥാപിക്കുന്ന വീടുകളിലെ വൈദ്യുതാവശ്യം നിറവേറ്റുന്നതിനും ശേഷിക്കുന്ന വൈദ്യുതി സംസ്ഥാനവൈദ്യുതി ശൃംഖലയിലേക്കു നൽകുന്നതിനും സാധിക്കും. സംസ്ഥാന വൈദ്യുതശൃംഖലയിലേക്കു നൽകുന്ന വൈദ്യുതിയുടെ തുക ഗുണഭോക്താവിന് സ്വന്തം ബില്ലിൽ കുറവ് ചെയ്തു ലഭിക്കും. പദ്ധതിയിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ജില്ലാ എഞ്ചിനീയർ അനെർട്ടുമായി ബന്ധപ്പെടാം ഫോൺ. 04862233252