തൊടുപുഴ: കലയന്താനി സെന്റ് ജോർജ് എച്ച്.എസ്.എസ് വാർഷികവും പ്ലാറ്റിനംജൂബിലി ആഘോഷങ്ങളുടെ സമാപനവും 24 മുതൽ 29 വരെ നടക്കുമെന്ന് സ്‌കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ പത്തിന് സ്‌കൂൾ മാനേജർ ഫാജോർജ് പുല്ലൻ പതാക ഉയർത്തും. 10.30ന് നടക്കുന്ന വിളംബരജാഥ തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ ഫ്ലാഗ് ഒഫ് ചെയ്യും. 25ന് രാവിലെ പത്തിന് പൂർവവിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ നടൻ ജോസ് താന ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ പത്തിന് പൂർവവിദ്യാർത്ഥികളുടെ കായികമത്സരം പൂർവവിദ്യാർത്ഥി ടി.ജെ. ബേബി ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ പത്തിന് നടക്കുന്ന വാർഷികത്തിൽ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കീരംപാറ മുഖ്യാതിഥിയാകും. 28ന് പൂർവഅദ്ധ്യാപക, അനദ്ധ്യാപക, സമർപ്പിത, വിദ്യാർത്ഥി സംഗമം നടക്കും. രാവിലെ 11ന് പൂർവവിദ്യാർത്ഥിയും മാനന്തവാടി രൂപത അദ്ധ്യക്ഷനുമായ മാർ ജോസ് പൊരുന്നേടം കൃതജ്ഞതാബലിയർപ്പിക്കും. 12.30ന് സ്‌നേഹസംഗമം. ഉച്ചകഴിഞ്ഞ് രണ്ടിന് സൗഹൃദസദസ്. 4.30ന് നടക്കുന്ന സമ്മേളനം മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാജോർജ് പുല്ലൻ അദ്ധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോസ് പൊരുന്നേടം അനുഗ്രഹപ്രഭാഷണം നടത്തും. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ പുസ്തക പ്രകാശനം നിർവഹിക്കും. 29ന് രാവിലെ 10ന് പ്രതിഭാസംഗമം. 11ന് മാജിക് ഷോ. ഉച്ചകഴിഞ്ഞ് രണ്ടിന് ജൂബിലി സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം.എൽ.എ ജൂബിലി സ്മരണിക പ്രകാശനം ചെയ്യും. മോൺ. പയസ് മലേക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ ജൂബിലി സന്ദേശം നൽകും. പ്രൊഫ. എം.ജെ. ജേക്കബ്, ഡി.ഡി.ഇ ആർ. വിജയ, ഡി.ഇ.ഒ ഇ.എസ്. ശ്രീലത, എ.ഇ.ഒ ഷീബ മുഹമ്മദ്, അദ്ധ്യാപക പ്രതിനിധി ലിസമോൾ സി ജോൺ, സ്‌കൂൾ ലീഡർ ജോഹാൻ ജോൺ സാജൻ എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സകൂൾ മാനേജർ ഫാ. ജോർജ് പുല്ലൻ, ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിൽ, പ്രിൻസിപ്പൽ ടോമി ഫിലിപ്പ്, പബ്ലിസിറ്റി കൺവീനർ ജോസി വേളാച്ചേരി, അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ജോപ്പി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.