 
അടിമാലി: മാങ്കുളത്ത് ജനവാസ മേഖലയിൽകണ്ടത് കരടിയെയല്ലെന്ന് വനംവകുപ്പ്. ചെങ്കീരിയാണ് കൃഷിയിടത്തിൽ എത്തിയതെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. ശനിയാഴ്ച്ച വൈകിട്ടായിരുന്നു മാങ്കുളം ടൗണിന് സമീപം ജനവാസ മേഖലയിൽ കരടി ഇറങ്ങിയതായി പ്രദേശവാസികൾ ആശങ്ക പങ്ക് വച്ചത്. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം മേനാതുണ്ടത്തിൽ അനീഷിന്റെ വീടിന് തൊട്ടരികിലാണ് കരടിയുടേതിന് സമാനമായ മുഖസാദൃശ്യമുള്ള ജീവിയെത്തിയത്. എന്നാൽ കൃഷിയിടത്തിൽ എത്തിയ ജീവി കരടിയല്ലെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം.കൃഷിയിടത്തിൽ എത്തിയ ജീവിയുടെ ചിത്രങ്ങളും മറ്റും പരിശോധിച്ചതിലൂടെചെങ്കീരിയാണ് ജനവാസ മേഖലയിൽ എത്തിയതെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.ചെങ്കീരി മനുഷ്യരെ ആക്രമിക്കാറില്ലെന്നും ആശങ്ക വേണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കി.കരടിയുടെ മുഖം കുറച്ച് കൂടി രോമാവൃതമായിരിക്കുമെന്നും കൃഷിയിടത്തിൽ എത്തിയ ജീവിയുടെ വലിപ്പത്തിന്റെ കാര്യത്തിലും കരടിയുമായി സാമ്യം പുലർത്തുന്ന തല്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പൂച്ച പുലിയെ വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി
പീരുമേട് : പൂച്ചപുലിയെ ദേശീയപാതയ്ക്കരുകിൽ ചത്ത നിലയിൽ കണ്ടെത്തി. പീരുമേട് ചിദംബരം പിള്ള മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിന് സമീപം കൊല്ലം-തേനിദേശീയ പാതയിൽ വാഹനം ഇടിച്ചു ചത്തനിലയിലാണ് പൂച്ചപുലിയെ നാട്ടുകാർകണ്ടെത്തിയത്. വിവരം മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയച്ചതനുസരിച്ച് എത്തി ജഢം കൊണ്ടുപോയി. ഏതാനും ആഴ്ചയ്ക്ക് മുമ്പ് പീരുമേട് താലൂക്കാശുപത്രിക്ക് സമീപംദേശിയ പാതയിൽ വാഹനം ഇടിച്ചു ചത്തനിലയിൽ പൂച്ചപുലിയെ കണ്ടിരുന്നു.