sheeba

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടിംഗ് മെഷീൻ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി എല്ലാ വിഭാഗം ജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്. വാഴത്തോപ്പ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന വോട്ടുവണ്ടിയുടെ ജില്ലാതല ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇ വി എം അല്ലെങ്കിൽ വി വി പാറ്റ് മെഷീനുകൾ ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് മനസിലാക്കുന്നതിനാണ് വോട്ടുവണ്ടി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നത്. വോട്ടുവണ്ടി ഇന്ന് ഇടുക്കി താലൂക്കിലെ പഴയരിക്കണ്ടം, കഞ്ഞിക്കുഴി, നങ്കി സിറ്റി, വെണ്മണി എന്നിവടങ്ങളിൽ പര്യടനം നടത്തും.
ഇതോടൊപ്പം സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2024 ന്റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണം ജില്ലാ കളക്ടർ ഇടുക്കി ജില്ലയിലെ 18, 86 നമ്പർ ബൂത്തുകളിലെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് നൽകി നിർവഹിച്ചു.
പരിപാടിയിൽ സബ് കളക്ടർ ഡോ.അരുൺ എസ് നായർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ലത വി.ആർ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ മനോജ് ആർ, ആർ.ആർ ഡെപ്യൂട്ടി കളക്ടർ ജോളി ജോസഫ്, സ്വീപ്പ് ജില്ലാ നോഡൽ ഓഫീസർ ഷാജിമോൻ എം.ജെ, ഇടുക്കി തഹസിൽദാർ ഡിക്‌സി ഫ്രാൻസിസ്, എൽ.ആർ തഹസിൽദാർ മിനി കെ. ജോൺഎന്നിവർ പങ്കെടുത്തു.