hobvipin

മൂന്നാർ : സ്വകാര്യ ബസും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ വിനോദ സഞ്ചാരി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. എറണാകുളം തമ്മനം സ്വദേശി വിപിൻ ജയകൃഷ്ണൻ (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന എറണാകുളം ടൗൺ ഹാളിനു സമീപം താമസിക്കുന്ന മുല്ലപ്പറമ്പിൽ ആന്റണി അനൂപി (22) ന് നിസാര പരിക്കേറ്റു. തൃക്കാക്കര കെഎംഎം കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ് വിപിൻ. മൂന്നാർ ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിൽ തിങ്കൾ പകൽ 1 30 ഓടെയാണ് അപകടം. കാന്തല്ലൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് എട്ടാം മൈലിനു സമീപം എസ് വളവിൽ വച്ച് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചോര വാർന്ന് റോഡിൽ കിടന്നിരുന്ന വിപിനെ അരമണിക്കൂറിന് ശേഷമാണ് കാറിൽ കയറ്റി മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചത്. വഴിമധ്യേ മരിച്ചു. ആറ് ബൈക്കുകളിലായി 12 അംഗ സംഘമാണ് മൂന്നാറിലെത്തിയത്. മൃതദ്ദേഹം ടാറ്റ ആശുപത്രി മോർച്ചറിയിൽ.