നെടുങ്കണ്ടം: മദ്യവിൽപ്പന നടത്തുന്നതിനിടെ ഒരാളെ ഉടുമ്പൻചോല എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ പിടികൂടി.ആനവിലാസം സ്വദേശിയായ ഈയ്യപ്പാട്ട് ജയകുമാറിനെ (51) യാണ് ആനവിലാസം ഇ എം എസ് നഗർ ഭാഗത്ത്നിന്നും അറസ്റ്റ് ചെയ്തത്.. ആനവിലാസത്തും പരിസരത്തും ജയകുമാർ മദ്യവിൽപ്പന നടത്തുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഉടുമ്പൻചോല എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടിക്കാനായത്..മുൻപും സമാന കേസിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ള പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.. മൂന്നേകാൽ ലിറ്റർ മദ്യവും 450 രൂപയും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ശശീന്ദ്രൻ എൻ വി, അനൂപ് കെ എസ് ,മീരാൻ കെ എസ് ,നൗഷാദ് എം സിവിൽ എക്‌സൈസ് ഓഫീസർമാരായ റോണി ആന്റണി, അരുൺ മുരളീധരൻ എന്നിവരും പങ്കെടുത്തു