തൊടുപുഴ : 2021 ജനുവരി മുതൽ കുടിശികയായ ആറ് ഗഡു ക്ഷാമാശ്വാസ കുടിശിക അനുവദിക്കണമെന്നും, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കോലാനി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ആർ. മണിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം നഗരസഭാ കൗൺസിലർ ആർ. ഹരി ഉദ്ഘാടനം ചെയ്തു. പി.കെ. സുകുമാരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എം. ഇമ്മാനുവൽ, കെ.എസ്. ശശിധരൻ, വി.വി. ഷാജി, കെ.എൻ. ഗോപിനാഥൻ, പി.ജി. മോഹനൻ, പി. സരസമ്മ, ഉമാദേവി കർത്താ,
എസ്. ഹരിദാസ്, പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. സാഹിത്യകാരനും ഗ്രന്ഥകർത്താവുമായ സി.എ. ശശിധരൻനായരെ സമ്മേളനത്തിൽ അനുമോദിച്ചു. പുതിയ ഭാരവാഹികൾ: ആർ മണിലാൽ (പ്രസിഡന്റ്), കെ.എസ്. ശശിധരൻ (സെക്രട്ടറി), പി.കെ. ബാബു (ട്രഷറർ).