തൊടുപുഴ : ജില്ലാ സീനിയർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് 26ന് ആരംഭിക്കും:യുവതലമുറയെ ലഹരിയിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തിനായി ആരംഭിക്കുന്ന 'ഫുട്‌ബോളാണ് ലഹരി ' എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന,ഇടുക്കി പാർലമെന്റ് നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്‌കൂളുകളിലെയും സീനിയർ ഫുട്‌ബോൾ ടീമുകൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന ' മെമ്പർ ഓഫ് പാർലമെന്റ് കപ്പ് ( എം പി കപ്പ് )' ജില്ലാതല സീനിയർ സ്‌കൂൾ ഇലവൻസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ് തൊടുപുഴ സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ 26ന് രാവിലെ 8 ന് ആരംഭിക്കുന്നു. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവഹിക്കും.വിജയികളാക്കുന്ന സ്‌കൂളിന് പതിനായിരം രൂപ ക്യാഷ് അവാർഡും, ട്രോഫിയും,രണ്ടാം സ്ഥാനം ലഭിക്കുന്ന സ്‌കൂളിന് 5000 രൂപ ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9645740487 ( രാഹുൽ. എസ്,കോർഡിനേറ്റർ ),
8606364223