ഇടുക്കി: നടപ്പ് സാമ്പത്തിക വർഷത്തിൽ അഴുത അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 111 അങ്കണവാടികളിൽ പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റിന് ടെൻഡർ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മുദ്രവെച്ച കവറിൽ അപേക്ഷിക്കാം. ഫോം വിൽക്കുന്ന അവസാന തീയതി ഫെബ്രുവരി 8 ന് ഉച്ചയ്ക്ക് 12 വരെയാണ്. അന്നേ ദിവസം ഉച്ചയ്ക്ക് 1 വരെ ടെൻഡർ സ്വീകരിക്കുകയും 3 മണിക്ക് ടെൻഡർ തുറന്ന് പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന അഴുത അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ നേരിട്ട് അറിയാം. ഫോൺ: 04869 252030