തൊടുപുഴ : പട്ടികവർഗ്ഗ വികസന വകുപ്പിൽ ഇടുക്കി ഐ.ടി.ഡി.പിക്കു കീഴിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവരിൽ നിന്നും അക്രഡിറ്റഡ് എഞ്ചിനിയർ അല്ലെങ്കിൽ ഓവർസിയർ തസ്തികയിൽ നിലവിലുള്ള 8 ഒഴിവുകളിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ 21-35 വയസ് പ്രായമുള്ളവരും നിർദ്ദിഷ്ട യോഗ്യത ഉള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഫെബ്രുവരി 3ന് രാവിലെ 10.30ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി. പ്രൊജ്ര്രക് ഓഫീസിൽ ഹാജരാക്കണം. നിയമനം പരമാവധി രണ്ട് വർഷത്തേക്ക് മാത്രമായിരിക്കും. തെരെഞ്ഞെടുക്കപ്പെടുന്നവർ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ളവർ ആയിരിക്കണം. പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399.