
തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തേടനുബന്ധിച്ച് ഇന്ന് പകൽപ്പൂം നടക്കും. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാൽ ഗുരുപൂജ, രാവിലെ പത്തിന് വിശേഷാൽ സുബ്രഹ്മണ്യപൂജ. വൈകുന്നേരം അഞ്ചിന് വെങ്ങല്ലൂർ എസ്. എൻ. ഡി. പി ശാഖയുടെ നേതൃത്വത്തിൽ പകൽപ്പൂരം. വെങ്ങല്ലൂർ ആരവല്ലിക്കാവ് ക്ഷേത്രസന്നിധിയിൽനിന്നാരംഭിച്ച് താലപ്പൊലി പഞ്ചവാദ്യമേളത്തോടുകൂടി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 7 ന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന, മഹാപ്രസാദ ഊട്ട്, തുടർന്ന് പള്ളിവേട്ട. 8.30 ന്കാലടി ഇടവരർ ഗുരുകൃപ സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തസന്ധ്യ.
ആറാം ഉത്സവദിവസമായ ഇന്നലെ എസ്. എൻ. ഡി. യോഗം കാപ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ താലപ്പൊലി ഘോഷയാത്ര നടത്തി. കാപ്പ് ശാഖാ അങ്കണത്തിൽനിന്നും ആരംഭിച്ച ആട്ടക്കാവടി പൂക്കാവടി, താലപ്പൊലി, അഭിഷേകക്കാവടി, ദേവനൃത്തങ്ങൾ, മയിലാാം, പാണ്ടിമേളം എന്നിവയോടുകൂടി പുറപ്പെട്ട് ഇടക്കാട്ട് കയറ്റത്തിൽവചച് കാപ്പ് എൻ. എസ്. എസ് കരയോഗത്തിന്റെയും ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകി. തുടർന്ന് അച്ചൻകവലയിലെ വരവേൽപ്പിന് ശേഷം ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, മഹാപ്രസാദ ഊട്ട് എന്നിവ നടന്നു. .
ചെറായിക്കൽ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എസ്. എൻ. ഡി. പി യോഗം കാപ്പ് ശാഖയുടെ നേതൃത്വത്തിൽ നടന്ന താലപ്പൊലി ഘോഷയാത്ര