പീരുമേട് :പീരുമേട് സബ്ജില്ലയിലെ ഒന്നാം വർഷ ഹയർ സെക്കണ്ടറി കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി ഇന്നവേറ്റീവ് പ്രോഗ്രാം ഫോർ കോമേഴ്‌സ് നടത്തി. പഠനത്തിന് ശേഷം തൊഴിലെടുക്കുക എന്നതിനപ്പുറം വിദ്യാർത്ഥിയെ തൊഴിൽ ദാതാവാക്കി മാറ്റുക, സംരംഭകത്വത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുക ,രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധി മെച്ചപ്പെടുത്തുക, കുട്ടികളിൽ സാമ്പത്തിക സ്വയം പര്യാപ്തത നേടിയെടുക്കുക എന്ന ഉദ്ദേശത്തിൽ നടത്തുന്ന പരിശീലനം കോർഡിനേറ്റർ കെ. എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. പി. എസ് ആര്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ. ഇ. ഒ ,എം.രമേശ് , ജോർജ് സേവ്യർ, അബാസ് , ഡോ. എസ്. ശേഖർ, എ . സുരേഷ്, സുനിൽ തുടങ്ങിയവർ ക്ലാസെടുത്തു. പരിശീലനം മൂന്ന് ദിവസം നീണ്ടു നിൽക്കും.