
പള്ളിവാസൽ: പള്ളിവാസൽ പഞ്ചായത്തിലെ ടേക്ക് എബ്രേക്ക് കേന്ദ്രവും വാച്ച് ടവറും ഇന്ന് ഉദ്ഘാടനം ചെയ്യും. ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന കരടിപ്പാറയിൽ ജനകീയ ആസൂത്രണപദ്ധതിയുടെ ഭാഗമായാണ് ട്രയിൻ മാതൃകയിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. തദ്ദേശിയമായി ഏറെ തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്ത് ഭരണസമിതി ഏറെ പ്രശംസ പിടിച്ച്പറ്റിയിരുന്നു. ഇതോടൊപ്പം കഫയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. ഇന്ന് രാവിലെ പത്തിന് പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എ. രാജ എം. എൽ. എ വാച്ച് ടവറും, ടേക്ക് എ ബ്രേക്ക് കേന്ദ്രവും ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എം. ഭവ്യ, ബ്ളോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾആ ആസൂത്രണ സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നിസാർ സി. എ നന്ദിയും പറയും.