തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠാമഹോത്സവത്തിന്റെ ഒൻപതാം ദിനമായ ഇന്നലെ കർമ്മങ്ങളുടെ ഭാഗമായി പരിവാര പ്രതിഷ്ഠകളും , മാതൃക്കല്ല് പ്രതിഷ്ഠയും ബലിക്കല്ല് പ്രതിഷ്ഠ യും ഉപദേവന്മാർക്ക് കലശവും ഇന്നലെ നടന്നു.വൈകിട്ട് വേദിയിൽ ശിവഗംഗ നൃത്തകലാ ക്ഷേത്രം അവതരിപ്പിച്ച വിളക്ക് ഡാൻസും സംഘമിത്ര സുനിൽ അവതരിപ്പിച്ച കുച്ചിപ്പുടിയും ഉൾപ്പെടെ നൃത്തപരിപാടികളും കൊച്ചിൻ തരംഗിണിയുടെ ഗാനമേളയും അരങ്ങേറി.
ഇന്ന് രാവിലെ 5 മുതൽ പ്രോക്തഹോമം , പ്രായശ്ചിത്ത ഹോമം , മണ്ഡപ സംസ്‌കാരം , ശാന്തിഹോമം തുടങ്ങിയ വൈദികചടങ്ങുകളും മറ്റു പൂജകളും നടക്കും. വൈകിട്ട് 5.30 ന് ബ്രഹ്മകലശപൂജയും തുടർന്ന് കുംഭേശ കർക്കരീപൂജകളും പരികലശപൂജകളും കർപ്പൂരാദി ദ്രവ്യകലശവും നടക്കും . അധിവാസ ഹോമം കലശാധിവാസം തുടങ്ങിയ കർമ്മങ്ങളും ഇന്ന് വൈകിട്ട് നടക്കും.വാദ്യകലാപ്രമാണി കാഞ്ഞിരമറ്റം ശ്രീക്കുട്ടൻ മാരാരാണ് വൈദിക കർമ്മങ്ങൾക്കുള്ള വാദ്യമേളങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വൈകിട്ട് വേദിയിൽ തിരുവാതിര ഉൾപ്പെടെയുള്ള നൃത്തപരിപാടികളും കോഴിക്കോട് പ്രശാന്ത് വർമ്മ നേതൃത്വം നൽകുന്ന മാനസ ജപലഹരിയും അരങ്ങേറും.