
നെടുങ്കണ്ടം: നെടുങ്കണ്ടം ബി. എഡ് എൻ. എസ്. എസ് സപ്ത ദിന ക്യാമ്പിന് തുടക്കം കുറിച്ചു.
എം. ജി. യൂണിവേഴ്‌സിറ്റി എൻ. എസ്. എസ് പ്രോഗ്രം കോർഡിനേറ്റർ ഡോ.ഇ. എൻ ശിവദാസൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.രാജീവ് പുലിയൂർ അദ്ധ്യക്ഷനായി.നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ ലോഗോ പ്രകാശനം ചെയ്തു. നെടുങ്കണ്ടം കോളേജ് ഓഫ് അപ്‌ളൈഡ് സയൻസിലെ രാഹുൽ രാജൻപ്രസംഗിച്ചു. 'മാലിന്യമുക്ത യുവകേരളം' എന്ന ആശയം ആണ് ക്യാമ്പ് മുന്നോട്ട് വെക്കുന്നത്. സാഹിത്യ സാംസ്‌കാരിക കലാ പരിപാടികളും നെടുങ്കണ്ടം സ്‌പോർട്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സെൽഫ് ഡിഫൻസ് പ്രോഗ്രാമുകളും ക്യാമ്പിൽ ഉൾപ്പെടുന്നു. 29 ന് അവസാനിക്കുന്ന സമാപന സമ്മേളനം കോളേജ് വികസന സമിതി ചെയർമാൻ പി. എൻ. വിജയൻ ഉദ്ഘാടനം ചെയ്യും.