അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെയും തൃപ്പൂണിത്തുറ ആറെൽ വ്യൂസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ ത്രിദിന ശില്പകലാ ക്യാമ്പ് സംഘടിപ്പിക്കും. നാളെ രാവിലെ 10ന് ആറെൽ വ്യൂസിന്റെ പ്രസിഡന്റ് കെ.വി. ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള ലളിത കലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ്, ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, ചിത്രകാരൻമാരായ ടോം വട്ടക്കുഴി, ഗോപി സംക്രമണം, ആറെൽ വ്യൂസ് സെക്രട്ടറി ടി.കെ. വിൽസൺ, ക്യാമ്പ് കോ- ഓർഡിനേറ്റർ അനിൽ എം.കെ, ക്യാമ്പ് ഡയറക്ടർ വേണു യു.ടി എന്നിവർ സംസാരിക്കും. കേരളത്തിലെ മുതിർന്ന 17 ശില്പികൾ പങ്കെടുക്കുന്ന ക്യാമ്പ് 27ന് വൈകിട്ട് സമാപിക്കും.