പീരുമേട്: സ്‌പോർട്‌സ് സമിറ്റ് 2024 ന്റെ ഭാഗമായി പീരുമേട് പഞ്ചായത്തിൽ കെ വാക്ക് സംഘടിപ്പിച്ചു
പാമ്പനാറിൽ നിന്നും പഴയ പാമ്പനാറിലേക്ക് സംഘടിപ്പിച്ച കെ വാക്ക് പാമ്പനാറ്റിൽ വച്ച് യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലാൽ പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ .ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.എ.ജേക്കബ്, എ.രാമൻ എന്നിവർ സംസാരിച്ചു. കായിക താരങ്ങളും , കുടുംബശ്രീ അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.