പീരുമേട്: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.
കുട്ടിക്കാനം കെ എ ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്വർക്കും റിക്രൂട്ട് മെന്റ് ട്രയിനി പൊലീസ് ഉദ്യോഗസ്വർക്കുമായാണ് ക്ലാസ് നടത്തിയത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടും, കുട്ടികളുടെ ആത്മഹത്യ,'സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ മയക്കുമരുന്ന് ദുരുപയോഗം, സൈബർ സുരക്ഷ, എന്നിവിഷയങ്ങളിലാണ് ക്ലാസ്.
കെ പി അഞ്ചാം ബെറ്റാലിയൻ കമാന്റന്റ് ജുവനപ്പടി മഹേഷ് , ഡെപ്യൂട്ടി കമാഡന്റ് രവിന്ദ്രൻ പി എസ്, അസിസ്റ്റന്റ് കമാഡന്റു മാരായ പി. ഒ റോയി , ജിജിമോൻ പി, എം ആംഡ് പൊലീസ് ഇൻസ്‌പെക്ടർമാരായ അനിൽകുമാർ ,എസ് ഐ മാരായ ഉണ്ണികൃഷ്ണൻ,' മിലാഷ് , പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ജനമൈത്രി പൊലീസ് യൂണിറ്റ് തല കോർഡിനേറ്റർ മാർ എനിവർ നേതൃത്വം നൽകി