​തൊ​ടു​പു​ഴ​ :​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ തൊ​ടു​പു​ഴ​ യൂ​ണി​യ​ന്റെ ​ വെ​ങ്ങ​ല്ലൂ​ർ​ ചെ​റാ​യി​ക്ക​ൽ​ ശ്രീ​ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​ ഗുരുദേവ ക്ഷേ​ത്ര​ത്തി​ൽ​ തൈ​പ്പൂ​യ​ മ​ഹോ​ത്സ​വ​ആറാട്ടും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ഇന്ന് നടക്കും. ഇന്ന് രാവിലെ 9 ന് ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷം. ഗുരുദേവ കീർത്തനാലാപനം, സർവ്വൈശ്വര്യഗുരുപുഷ്പാഞ്ജലി. തുടർന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗവും ദേവസ്വം മാനേജരുമായ കെ. കെ. മനോജ് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് പ്രസാദ ഊ​ട്ട്.

തൈപ്പൂയ മഹോത്സവ ആറാട്ട് ചടങ്ങുകളുടെ ഭാഗമായി വൈകിട്ട് ആറിന് മണിമലക്കടവ് ആറാട്ട് കടവിൽ ആറാട്ട് ബലിയും തുടർന്ന് ആറാട്ട് പുറപ്പെടൽ. 6.30ന് താലപ്പൊലിയോടും വാദ്യമേളങ്ങളോടും കൂടി തിരിച്ചെഴുന്നള്ളിപ്പ്. ആറാട്ട് വഴിപാട് സദ്യ.7.30 ന് കാപ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ അച്ചൻകവലയിലെ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ദീപക്കാഴ്ച്ചയുടെയും നിറപറ, താലപ്പൊലി, പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടുകൂടി ആറാട്ട് എതിരേൽപ്പ്. തുടർന്ന് ആറാട്ട് ഘോഷയാത്രയുമായി ചേർന്ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു. തുടർന്ന് കൊടിയിറക്ക്, കലശാഭിഷേകം. തിരുമുമ്പിൽ പറവെയ്പ്പ്, വലിയ കാണിക്ക, മംഗളപൂജ, ആറാട്ട് സദ്യ.

ഏഴാം ഉത്സവ ദിവസമായ ഇന്നലെ വൈകിട്ട് വെങ്ങല്ലൂർ എസ്. എൻ. ഡി. പി ശാഖയുടെ നേതൃത്വത്തിൽ പ​ക​ൽ​പ്പൂ​രം​ നടത്തി. . വെങ്ങല്ലൂർ ആരവല്ലിക്കാവ് ക്ഷേത്രസന്നിധിയിൽനിന്നാരംഭിച്ച് താലപ്പൊലി പഞ്ചവാദ്യമേളത്തോടുകൂടി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന ശേഷം തി​രു​വാ​ഭ​ര​ണം​ ചാ​ർ​ത്തി​ വി​ശേ​ഷാ​ൽ​ ദീ​പാ​രാ​ധ​ന​,​​ മ​ഹാ​പ്ര​സാ​ദ​ ഊ​ട്ട്,​​ തുടർന്ന് പള്ളിവേട്ട. 8​.3​0​ ന്കാലടി ഇടവൂർ ഗുരുകൃപ സ്കൂൾ ഓഫ് ഡാൻസിന്റെ നൃ​ത്ത​സ​ന്ധ്യ​ എന്നിവ നടന്നു.