മൈലക്കൊമ്പ്: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ബി. എഡ്. വിദ്യാർത്ഥികളുടെ അഞ്ചുദിവസത്തെ സഹവാസ ക്യാമ്പ് ആരംഭിച്ചു. മാനേജർ ഫാ. മാത്യൂസ് മാളിയേക്കൽ ക്യാമ്പ് പതാക ഉയർത്തി. കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ.ഡോ. ജോൺസൺ ഒറോപ്ലാക്കൽ, കോളേജ് യൂണിയൻ ചെയർമാൻ ആൽബിൻ ഷാജു, സ്റ്റാഫ് കോർഡിനേറ്റർ ഫ്രാൻസിസ് നെല്ലിക്കുന്നേൽ , ക്യാമ്പ് ലീഡർമാരായ സിസ്റ്റർ ഗീതു അഗസ്റ്റിൻ, ജോസ്വിൻ സണ്ണി എന്നിവർ പ്രസംഗിച്ചു.