തൊടുപുഴ: യു.റ്റി. ഇ. എഫ് സംഘടനകൾ സംസ്ഥാനത്ത് നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണ്ണമായിരുന്നു.വെന്ന് നേതാക്കൾ പറഞ്ഞു. കുടിശികയായ 6 ഗഡു ക്ഷാമബത്ത അനുവദിക്കുക, 4 വർഷമായി തടഞ്ഞു വെച്ചിട്ടുള്ള ലീവ് സറണ്ടർ അനുവദിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിയ്ക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.റ്റി. ഇ. എഫ് സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.തൊടുപുഴയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനത്തിന് എസ് ഇ യു സംസ്ഥാന വൈസ് പ്രസിഡന്റ് വി ജെ സലിം, ജില്ലാ പ്രസിഡന്റ് വി എ നവാസ്,കെ.ജി.ഒ. യു ജില്ലാ ട്രഷറർ രാജേഷ് ബേബി, എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.എസ്. ഷെമീർ, കെ.പി.എസ്.റ്റി.എ ജില്ലാ സെക്രട്ടറി പി.എം നാസർ, ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി അനു എം.ആർ, എന്നിവർ നേതൃത്വം നൽകി.കട്ടപ്പനയിൽ സെറ്റോ ജില്ലാ ചെയർമാൻ ഷിഹാബ് പരീത്, സാബു ജോൺ, കെ സി ബിനോയ് , കെ.കെ. അനിൽ എന്നിവർ നേതൃത്വം നൽകി .നെടുങ്കണ്ടത്ത് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷാജി ദേവസ്യ, എം.എ ആന്റണി എന്നിവരുംപീരുമേട്ടിൽ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മാരായ പി.കെ യൂനുസ് , ഒ.എം. ഫൈസൽ ഖാൻ കെ.പി.എസ് റ്റി എ നേതാക്കളായ വിജയകുമാർ , എസ് റ്റി രാജ്, തങ്കരാജ്, നഫാസ് ഖാസ് എന്നിവരും നേതൃത്വം നൽകി.