തൊടുപുഴ: ന്യൂമാൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനെറ്റ്‌സിന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക അനദ്ധ്യാപക മെഗാ സംഗമം 26ന് ഉച്ചയ്ക്ക് 2.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും .ജില്ല മജിസ്ട്രറ്റ് നിക്‌സൺ എം ജോസഫ് ഉദ്ഘാടനം ചെയ്യും. വജ്ര ജൂബിലി നിറവിൽ നിൽക്കുന്ന ന്യൂമാൻ കോളേജിൽ നിന്നും 1974, 1999 വർഷങ്ങളിൽ പഠിച്ചിറങ്ങിയ, 50 വർഷവും 25 വർഷവും പൂർത്തിയാക്കിയവരെ പ്രത്യേകം ആദരിക്കും. കോളേജിലെ എല്ലാ പൂർവ്വവിദ്യാർത്ഥികളും മീറ്റിങ്ങിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, ന്യൂമനെറ്റ്‌സിന്റെ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കെ ജോസ് എന്നിവർ അറിയിച്ചു. പൊതു സമ്മേളനത്തിനു ശേഷം വജ്ര ജൂബിലിയോട് അനുബന്ധിച്ച് വിവിധ ഡിപ്പാർട്ട്‌മെന്റുകൾ അണിയിച്ചൊരുക്കിയിരിക്കുന്ന ന്യൂമാനിയം വജ്ര ജൂബിലി പ്രദർശനം സൗജന്യമായി കാണാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9895981293