ഇടുക്കി: രാജ്യത്തിന്റെ 75 ാംമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി ജില്ല. വെള്ളിയാഴ്ച രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകും. 17 പ്ലറ്റുണുകളിലായി 500 ഓളം പേർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. പൊലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവ പരേഡിൽ അണിനിരക്കും. കട്ടപ്പന ഗവ. കോളേജ്, കുളമാവ് നവോദയ വിദ്യാലയം, എം ആർ എസ് പൈനാവ്, സെന്റ് ജോർജ് ഹൈസ്‌കൂൾ വാഴത്തോപ്പ്, ജി എച്ച് എസ് എസ് പഴയരിക്കണ്ടം, എസ് എൻ എച്ച് എസ് എസ് കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പരേഡിൽ പങ്കെടുക്കും.
പരേഡിനുള്ള പരിശീലനവും റിഹേഴ്‌സലും 23ന് ഐ ഡി എ മൈതാനത്ത് ആരംഭിച്ചിച്ചിരുന്നു. ഹരിതചട്ടം പാലിച്ചാവും റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങൾക്ക് പരേഡ് കാണുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.