ഇടുക്കി:നടപ്പ് സാമ്പത്തിക വർഷത്തിൽ കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികളിൽ പ്രീ സ്‌കൂൾ എജ്യുക്കേഷൻ കിറ്റിന് ടെൻഡർ ക്ഷണിച്ചു. ഫോം വിൽക്കുന്ന അവസാന തീയതി ഫെബ്രുവരി 7 ഉച്ചയ്ക്ക് 12 അന്നേ ദിവസം ഒന്ന് വരെ ടെൻഡർ സ്വീകരിക്കും. ടെൻഡറിൽ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാമ്പിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വിതരണത്തിനുളള ഓർഡർ ലഭിച്ച് 15 ദിവസത്തിനുളളിൽ സാധനങ്ങൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ നേരിട്ട് അറിയാം. ഫോൺ: 04868 252007