ഇടുക്കി: അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അങ്കണവാടി വർക്കർ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കൊക്കയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷ ഫോം പീരുമേട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ .സി .ഡി .എസ് ഓഫീസിൽ നിന്നോ കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നോ ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 04869233281