
പള്ളിവാസൽ: പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തികരിച്ച കരടിപ്പാറ ടേക് എ ബ്രേക്ക് ആന്റ് വാച്ച് ടവറിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം. എൽ. എ നിർവ്വഹിച്ചു. 1924 ലെ മഹാ പ്രളയത്തിന് മുമ്പ് മൂന്നാറിൽ ഉണ്ടായിരുന്ന തീവണ്ടിയുടെ മാതൃകയില് കരടിപ്പാറ ജംഗഷനിൽ നിർമ്മിച്ച ടേക് എ ബ്രേക്ക് കേന്ദ്രത്തോടൊപ്പം നിർമ്മിച്ചിട്ടുള്ള വാച്ച് ടവറും വിനോദ സഞ്ചാരികൾക്ക് പ്രയോജനകരവും വിസ്മയകരവുമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എ രാജ പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി കവിയും സംസ്‌കാരിക പ്രവർത്തകനുമായ ജോസ് കോനാട്ട് 1924 ലെ പ്രളയ കാലവും മൂന്നാറിന്റെ പ്രതാപവുമായ തീവണ്ടിയെ കുറിച്ചും കവിത അവതരിപ്പിച്ചു. അടിമാലി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്ര് സോമൻ ചെല്ലപ്പൻ, കേരള ബാങ്ക് ഡയറക്ടർബോർഡംഗം കെ വി ശശി,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് . എം. ലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ററ്റിംഗ് കമ്മറ്റി ചെയർമാൻ അഭിലാഷ്. സി. എസ്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സൂജി ഉല്ലാസ്, ബ്ലോക്ക്പഞ്ചായത്തംഗം മിനി ലാലു, മറ്റ് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് എഞ്ചിനീയർ ദിവ്യ കെ നായർ, തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സി എ നിസ്സാർ നന്ദി പറഞ്ഞു.