
രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റായിരിക്കെ അകാലത്തിൽ മരണമടഞ്ഞ രഞ്ജിത്തിന്റെ ഒന്നാം അനുസ്മരണ ദിനം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് , യൂണിയൻ കൗൺസിലർമാരായ കെ.കെ. രാജേഷ്, എൻ.ആർ. വിജയകുമാർ, ആർ. അജയൻ, സൈബർ സേന വൈസ് ചെയർമാനും രാജാക്കാട് യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, യൂണിയൻ കുടുംബയോഗം കോർഡിനേറ്റർ വി.എൻ. സലിം മാസ്റ്റർ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും രാജാക്കാട് യൂണിയൻ സൈബർ സേന ചെയർമാനുമായ ജോബി വാഴാട്ട്, സൈബർ സേന ജില്ലാ ചെയർപേഴ്‌സൺ സജിനി സാബു, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീതാ സുഭാഷ്, സൈബർ സേന വൈസ് ചെയർപേഴ്‌സൺ സുമ സരേഷ്, ജോയിന്റ് കൺവീനർ പ്രീത സന്തോഷ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് വനിതാ സംഘം സൈബർ സേന കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു ശേഖർ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.ആർ. സനിൽ നന്ദിയും പറഞ്ഞു.