തൊടുപുഴ :കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിനെതിരെ സിവിൽ സർവീസ് മേഖലയിൽ തെറ്റായ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രഖ്യാപിച്ച യു.ഡി.എഫ് സംഘടനകളുടെയും ബി.ജെ.പി അനുകൂല സംഘടനകളുടെയും പണിമുടക്ക് ജില്ലയിലെ ജീവനക്കാരും അധ്യാപകരും തള്ളിക്കളഞ്ഞുവെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെയും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ഭാരവാഹികളും പറഞ്ഞു. പണിമുടക്ക് ദിവസം ജില്ലയിലെ എല്ലാ ഓഫീസുകളും തുറന്നു പ്രവർത്തിച്ചു ഒരു ഓഫീസ് പോലും അടഞ്ഞു കിടന്നില്ല ജില്ലയിലെ ജീവനക്കാരിൽ 2.9ശതമാനം മാത്രമാണ് പണിമുടക്കിൽ പങ്കെടുത്തത് ജില്ലാ കളക്ടറേറ്റും താലൂക്ക് ഓഫീസുകളും മറ്റ് ജില്ലാ ഓഫീസുകളും പൂർണ്ണ ഹാജോടുകൂടി പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടായി പണിമുടക്ക് പ്രഖ്യാപനം സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് ഒരു തരത്തിലും ബാധിച്ചില്ല.
രാഷ്ട്രീയ പ്രേരിതമായി സംഘടിപ്പിച്ച ഈ പണിമുടക്കിനെ പൂർണമായും തള്ളിക്കളഞ്ഞ ജില്ലയിലെ ജീവനക്കാരെയും അദ്ധ്യാപകരെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷനും അധ്യാപക സർവീസ് സംഘടനാ സമരസമിതിയും അഭിവാദ്യം ചെയ്തു