nrcity
എൻ.ആർ സിറ്റി എസ് എൻ വി ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന എസ് പി സി പാസിംഗ് ഔട്ട് പരേഡ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

രാജാക്കാട്:എൻ.ആർ സിറ്റി എസ്.എൻ വി ഹയർ സെക്കന്ററി സ്‌കൂളിൽ 2023-24 ബാച്ച് സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം നിർവ്വഹിച്ച് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.മികച്ച കേഡറ്റുകൾക്കും പരിശീലകർക്കും ട്രോഫികൾ നൽകി.സ്‌കൂൾ മാനേജർ കെ.പി ജെയിൻ,സ്‌കൂൾ അഡ്വൈസറി കമ്മറ്റി ചെയർമാൻ എം.ബി ശ്രീകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ,പി.ടി.എ പ്രസിഡന്റ് വീണ അനൂപ്, എസ് പി സി പിടിഎ പ്രസിഡന്റ് ഇ.കെ മോഹനൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജി സന്തോഷ്, പ്രിൻസിപ്പാൾ ഒ. എസ് റെജി,ഹെഡ്മാസ്റ്റർ കെ.ആർ ശ്രീനി,രാജാക്കാട് എസ്.ഐ കെ.എൽ സിബി ,ഡി.ഐ നിബിൻ ആർ.രാജു,സി.പി ഒ മാരായ എൻ. ആർ ജോസ്മി,രാജി കെ.രാജു എന്നിവർ പ്രസംഗിച്ചു.