പീരുമേട്: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരി പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. പ്രതി അർജുന്റെ ബന്ധുവിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.അർജുന്റെ ബന്ധുവായ പാൽ രാജിനെ വണ്ടിപ്പെരിയാർ ടൗണിൽ വച്ച് പെൺകുട്ടിയുടെ പിതാവ് കാണുകയും ഇരുവരുംതമ്മിൽ വാക്കേറ്റവും പിന്നീട് കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. പീരുമേട് കോടതിയുടെ അനുമതിയോടെയാണ് വണ്ടിപ്പെരിയാർ പൊലീസ് കേസ് എടുത്തിരിക്കുന്നത്.