തൊടുപുഴ: ഇടുക്കി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ ചീത്തവിളിച്ച് മനോവിഷമപ്പെടുത്തിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി അഭിഷേക് ശ്രീകുമാറിന് ഇടുക്കി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. പ്രതിക്കെതിരെ പ്രത്യേകമായി ആരോപണം ഇല്ലെന്നും പ്രതി നിരപരാധിയാണെന്നുമുള്ള പ്രതിഭാഗം വാദം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കുവേണ്ടി അഡ്വ. ജേക്കബ് ജെ. ആനക്കല്ലുങ്കൽ, അഡ്വ. മെറിൻ സ്റ്റാൻലി എന്നിവർ ഹാജരായി.