biju
ജഗദീശൻ, ബിജു

ഇടുക്കി: കേരള ഫോക്‌ലോർ അക്കാദമി പ്രഖ്യാപിച്ച 2022 ലെ അവാർഡുകളിൽ രണ്ടെണ്ണം ഇടുക്കിക്കാർക്ക്. മല്ലപ്പുലയാട്ടത്തിലും മന്നാൻകൂത്തിലുമാണ് ഇടുക്കി സ്വദേശികൾക്ക് പുരസ്‌കാരം.
മലപ്പുലയാട്ട കലാകാരനായ മറയൂർ കുമ്മിട്ടാംകുഴി ജഗദീശനും മന്നാൻകൂത്ത് കലാകാരനായ കുമളി മന്നാക്കുടി, വനശ്രീയിൽ പി.ബിജുവിനുമാണ് പുരസ്‌കാരം.കഴിഞ്ഞ 25 വർഷമായി പാരമ്പര്യ കലയായ മലപ്പുലയാട്ടം കേരളത്തിനകത്തും പുറത്തുമായി അനവധി വേദികളിൽ അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കലാകാരനാണ് 39കാരനായ എൻ. ജഗദീശൻ.മന്നാൻ ഗോത്ര വർഗക്കാരുടെ ഇടയിൽ അതിപ്രാചാരമുള്ള പാരമ്പര്യ കലയായ മന്നാൻകൂത്ത് 20 വർഷമായി അവതരിപ്പിച്ചുവരുന്ന കലാകാരനാണ് 41കാരനായ ബിജു. അന്യംനിന്നുകൊണ്ടിരിക്കുന്ന ഈ കലാരൂപം മന്നാൻ സമുദായക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്നുമുണ്ട് ബിജു.