
പീരുമേട്: തോട്ടംമേഖലയിലെ വൈവിദ്ധ്യവൽക്കരണത്തിന് അനുമതിയായത് പ്രതീക്ഷയേകുന്നു. കൊച്ചി ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്നകേരള പ്ലാന്റേഷൻ സ് എക്‌സ്‌പോതോട്ടംമേഖലയുടെ വൈവിധ്യവൽക്കരണത്തിന് ഊന്നൽ നൽകുന്ന തരത്തിലുള്ള ചർച്ചകളും, അഭിപ്രായങ്ങളും ഇതുമായി ബന്ധപ്പെട്ടു നടന്ന സെമിനാറിൽ ഉയർന്നുവന്നതായി തോട്ടം ഉടമകൾ പറഞ്ഞു. നിലവിൽതോട്ടംമേഖലയിൽ വൈവിധ്ദ്ധ്യവൽക്കരണം നടപ്പിലാക്കിയ തോട്ടങ്ങളിൽ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാൻ കഴിയുന്നുണ്ട്.തോട്ടംമേഖലയിൽ ആകെ ഇത് നൽകുന്ന ഊർജ്ജം പകരുകയാണ്. .തോട്ടം പ്രതിസന്ധി ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയണമെങ്കിൽ പ്ലാന്റേഷൻ നയം മാറ്റി വ്യവസായ വളർച്ചക്ക് ഉതകുന്ന നയം സ്വീകരിച്ചാൽ മാത്രമെ തോട്ടംമേഖല മുന്നോട്ടുപോകാൻ കഴിയൂ എന്ന നിലയിലുള്ള അഭിപ്രായങ്ങളും നിർദ്ദേശവും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉയർന്ന് വന്നിട്ടുണ്ട്.
വൈവിദ്ധ്യവത്ക്കരണത്തിന്റെ ഭാഗമായി നിലവിലുള്ള കൃഷി രീതികൾ മാറ്റി പരമ്പരാഗതതോട്ടവിളകളായ തേയില, ഏലം, റബ്ബർ, തുടങ്ങിയ കൃഷിരീതികൾക്കൊപ്പം, റംമ്പൂട്ടാൻ, പപ്പായ, ഓറഞ്ച്, മഞ്ഞൾ, ഇഞ്ചി, കമുക് തുടങ്ങിയ വിളകളും കൃഷി ചെയ്യാൻതോട്ടംമേഖല തയ്യാറായിരി ക്കുകയാണ്.
പച്ചക്കറി കൃഷികൾക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കാബേജ്, ബീൻസ് ,ബീറ്റ്രൂട്ട് മുള്ളങ്കി, കാരറ്റ് , വിവിധതരം ചീരകൾ ഇവയൊക്കെ കാലാവസ്ഥക്കനുസരിച്ച് കൃഷി ചെയ്യാൻ കഴിയുന്നതാണ്. മൂല്യവർദ്ധിത കൃഷിയായ പ്ലാവ് ഇപ്പോൾ തന്നെ പ്ലാന്റേഷൻമേഖലയിൽ ഉണ്ട് ചക്ക സീസണിൽ വൻതോതിൽ ചക്ക ഇപ്പോൾ തന്നെ തമിഴ് നാട്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. . പ്രദേശത്തെ സാദ്ധ്യതയുള്ള വിളകളും കൃഷി ചെയ്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾജോലി ചെയ്യുന്ന പ്ലാന്റേഷൻമേഖലയിലെ പ്രതിസന്ധികൾ പരിഹരിച്ച് വൈവിധ്ദ്ധ്യവൽക്കരണം നടപ്പിലാക്കാൻതോട്ടം മാനേജ്‌മെന്റ് തയ്യാറായിരിക്കയാണ്.
പ്ലാന്റേഷൻമേഖലയിൽ
ടൂറിസം വളർച്ചക്ക് സാദ്ധ്യത
പ്ലാന്റേഷൻമേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾ ഇപ്പോൾ തന്നെ ടൂറിസ്റ്റ്‌കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുമ്പോൾ ടൂറിസ്റ്റുകളെതേയില ഫാക്ടറികളും,തോട്ടങ്ങളും സന്ദർശിക്കുവാൻ പ്രത്യേക പാക്കേജുകൾ തയ്യാറാക്കി നടപ്പിലാക്കുന്ന തോട്ടങ്ങൾ ഉണ്ട്. പ്രാദേശിക ടൂറിസംമേഖലയെ പരിചയപ്പെടുത്തിക്കൊണ്ട് നിരവധി ടൂറിസ്റ്റ്‌കേന്ദ്രങ്ങൾതോട്ടംമേഖലയിലുണ്ട്. ഇതിന്റെ സാദ്ധ്യതകൾ പരിശോധിച്ച് ഈമേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ വരുത്താൻതോട്ടംമേഖല തയ്യാറായിരിക്കയാണ്. നൂറ് വർഷങ്ങൾക്ക് മുൻപുള്ള കുന്നിൻ മുകളിലെ എസ്റ്റേറ്റ് ബംഗ്ലാവുകളും, വലിയ ബിൽഡിങ്ങുകളും,മോടി പിടിപ്പിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിധത്തിൽ റിസോർട്ടുകളും,കോട്ടേജുകളും ഉൾപ്പെടയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തി ഈമേഖലയിൽ വൈവിദ്ധ്യവത്ക്കരണം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്.