sneha
സ്‌നേഹ മറിയം ചാക്കോ

പീരുമേട്: കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളജിലെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ സ്‌നേഹ മറിയം ചാക്കോയ്ക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക. കേരളത്തിലെ വിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും ഏറ്റുവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം ലഭിക്കുന്നത്. പഠനത്തിലെ മികവിനോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയ സ്‌നേഹ മറിയം കോളേജ് ക്യാമ്പസ് പ്ലയിസ്‌മെന്റ് പ്രകാരം ക്യാപ്ജമിനി എന്ന ബഹുരാഷ്ട്ര കമ്പനിയിലാണ് ജോലി ലഭിച്ചത്.