പീരുമേട്: ലോക വിനോദ സഞ്ചാര ദിനത്തിൽ വാഗമണ്ണിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ
വാഗമണ്ണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .
ഏലപ്പാറ പഞ്ചായത്ത് ,ഡി. ടി. പി. സി കോഹലമേട് നവമാദ്ധ്യമ കൂട്ടായ്മ, എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.വാഗമൺ സൊസയിറ്റി കവലമുതൽ നല്ല തണ്ണി വരെ യുള്ള പായോരമാണ് എലപ്പറ പഞ്ചായത്ത് 16 ആം വാർഡ് നിവാസികളുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. വാഗമണ്ണിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന പാതകൾക്ക് ഇരുവശവും വലിയ തോതിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞ് കൂടി കടക്കുന്നത്. സഞ്ചാരികൾ അടക്കം നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് കുമിഞ്ഞ് കൂടുന്നത് പ്രദേശങ്ങളിൽ മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടക്കാത്ത സാഹചര്യത്തിലാണ് ശുചീകരണം നടത്തിയത് . ഏലപ്പാറ പഞ്ചായത്ത് അംഗം സിനി വിനോദ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.