തൂക്കുപാലം: പുഷ്പകണ്ടംപാലാർ റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 10 ദിവസത്തേക്ക് ഗതാഗതം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ തൂക്കുപാലം മുതൽ രത്തനക്കുഴി വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം നെടുങ്കണ്ടം അസി. എഞ്ചിനീയർ അറിയിച്ചു.


ഗതാഗതം നിരോധിച്ചു

കട്ടപ്പന: പെരിഞ്ചാംകുട്ടി, മാവടി, മഞ്ഞപ്പാറ, തൂവൽ, ഏഴുകുംവയൽ റോഡിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 7 ദിവസത്തേക്ക് ഗതാഗതം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ പത്ത് വളവ് മുതൽ ഏഴുകുംവയൽ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം നെടുങ്കണ്ടം അസി. എഞ്ചിനീയർ അറിയിച്ചു.