ഇടുക്കി:സംസ്ഥാന ജീവനക്കാർക്കുള്ള ജീവൻ രക്ഷാ പദ്ധതിയിൽ അംഗമാകാനുളള സമയപരിധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശമ്പളത്തിൽ നിന്ന് കിഴിവ് നടത്തുകയോ 80110010589 എന്ന ശീർഷകത്തിൽ നേരിട്ടോ പ്രീമിയം അടക്കാവുന്നതാണ്. 2023 ഡിസംബർ 31 ന് മുൻപ് സർവീസിൽ പ്രവേശിച്ച ജീവനക്കാർക്ക് മാത്രമേ ഇളവിനർഹതയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഷ്വറൻസ് ഓഫീസുമായോ 04862226240 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.