ഇടുക്കി: ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 49 അങ്കണവാടികളിൽ അങ്കണവാടി പ്രീ സ്‌കൂൾ എജ്യുക്കേഷൻ കിറ്റിന് ടെൻഡർ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മുദ്രവെച്ച കവറിൽ അപേക്ഷിക്കാം. ഫോം വിൽക്കുന്ന അവസാന തീയതി ഫെബ്രുവരി 7 ന് ഉച്ചയ്ക്ക് 12.30. അന്നേ ദിവസം ഉച്ചയ്ക്ക് 2 വരെ ടെൻഡർ സ്വീകരിക്കുന്നതും 3 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ടെൻഡറിൽ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ സാമ്പിളുകൾ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിട്ടുളള സവിശേഷതകൾ, അളവ്, വില എന്നിവക്കനുസൃതമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04865 265550.