
തൊടുപുഴ: പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നിന്ന് സ്ഥലം മാറുന്ന ഡിവൈ.എസ്.പിമാരായ ഇമ്മാനുവൽ പോൾ, നിഷാദ് മോൻ വി.എ, ജിൽസൺ മാത്യു, സദൻ കെ, മാത്യു ജോർജ് എന്നിവർക്ക് പൊലീസ് ഹെൽത്ത് ക്ലബ് ഓഡിറ്റോറിയത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി മാരായ എം. ആർ. മധു ബാബു, ആർ. സന്തോഷ്‌കുമാർ, സംഘടനാ ഭാരവാഹികളായ കെ.എസ്. ഔസേഫ്, ഇ.ജി. മനോജ്കുമാർ, എസ്. അനീഷ് കുമാർ, ആർ. ബൈജു , പി.കെ. ബൈജു, എം.എസ്. റിയാദ്, ഇൻസ്‌പെക്ടർമാരായ സുമേഷ് സുധാകരൻ, എച്ച്.എൽ. ഹണി, നൗഫൽ, ധനഞ്ജയദാസ് എന്നിവർ സംസാരിച്ചു.