ഇടുക്കി: 2024-25 വർഷത്തിൽ പി.എം.എം.എസ്.വൈ. പദ്ധതിയുടെ ഘടകപദ്ധതികളായി ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യം വളർത്തുന്നതിനുള്ള പുതിയ കുളം നിർമ്മാണം (നഴ്‌സറി/സീഡ് റെയറിംഗ് പോൺസീഡ്), സമ്മിശ്ര മത്സ്യകൃഷി പദ്ധതി, പിന്നാമ്പുറ അലങ്കാര മത്സ്യവിത്ത് ഉത്പാദന കേന്ദ്രം, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യവിത്ത് ഉത്പാദന കേന്ദ്രം, ചെറിയ ആർ.എ.എസ്. യൂണിറ്റ്, പിന്നാമ്പുറ ചെറിയ ആർ.എ.എസ്. യൂണിറ്റ്, മോട്ടോർ സൈക്കിളും ഐസ്‌ബോക്‌സും എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ള വ്യക്തികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 5 ന് മുൻപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, മത്സ്യകർഷക വികസന ഏജൻസി, പൈനാവ് പി.ഒ., ഇടുക്കിയിൽ നേരിട്ടോ ഇ- മെയിൽ വഴിയോ തപാൽ മുഖാന്തിരമോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ് 04862233226 എന്ന ഫോൺ നമ്പറിലും മത്സ്യഭവൻ ഇടുക്കി, മത്സ്യഭവൻ നെടുങ്കണ്ടം, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം പൈനാവ് ഇടുക്കി എന്നിവിടങ്ങളിലും ലഭ്യമാണ്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന അക്വാകൾച്ചർ പ്രമോട്ടർമാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.