
ഇടുക്കി: റിപ്പബ്ലിക് ദിനത്തിൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ജില്ലയിൽ നിന്ന് നാഷണൽ ആയുഷ് മിഷൻ യോഗ പരിശീലക ഡോ. ശ്രീലക്ഷ്മി ഡൽഹിയിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും. സംസ്ഥാനത്ത് നിന്നും ഓരോ ജില്ലയെയും പ്രതിനിധീകരിച്ച് ഒരാൾ വീതം പോകുന്ന സംഘത്തിലാണ് ജില്ലയിലെ ചുരുളി ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററിലെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലെ യോഗ പരിശീലകയും ചേലച്ചുവട് സ്വദേശിയുമായ കല്ലുറുമ്പിൽ വീട്ടിൽ ഡോ. ശ്രീലക്ഷ്മി ഉൾപ്പെട്ടത്.
റിപ്പബ്ലിക് ദിനത്തിൽ കേന്ദ്രസർക്കാറിന്റെ പ്രത്യേക ക്ഷണിതാക്കളായി ഇത്തരത്തിൽ ക്ഷണം ലഭിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്. കേരളത്തിന്റെ ആയുഷ് മേഖലയ്ക്കുള്ള അംഗീകാരമാണിത്. യോഗ പരിശീലകർക്കൊപ്പം അവരുടെ പങ്കാളികൾക്കും ചടങ്ങിൽ പങ്കെടുക്കാം.
ജില്ലയിൽ ഏറ്റവും മികച്ച സേവനം നൽകുന്ന യോഗാ പരിശീലകരെയാണ് തിരഞ്ഞെടുത്തത്.