sndp
എസ്.എൻ.ഡി.പി യോഗം കട്ടപ്പന യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ. പല്പു അനുസ്മരണം യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: പൊതുവായ വിപത്തുകൾ നേരിടുമ്പോൾ തനിക്കായി ഒന്നും ചെയ്യാതെ മനുഷ്യസ്‌നേഹത്തിലുറച്ച് ത്യാഗബുദ്ധിയോടെ പ്രവർത്തിക്കുന്ന പുണ്യാത്മാക്കൾ ഉണ്ടെന്നതാണ് ഡോ. പല്പു രചിച്ച ചരിത്രം വ്യക്തക്തമാക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ. പല്പു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം, പുഷ്പാർച്ചന, പ്രതിജ്ഞ എന്നിവ നടന്നു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി വിഷ്ണു കാവനാൽ, ജോയിന്റ് സെക്രട്ടറി അജേഷ് സി.എസ്, സൈബർസേന ചെയർമാൻ അരുൺകുമാർ, കൗൺസിലർമാരായ റോബിൻ എന്നിവർ സംസാരിച്ചു.