ammini

പീരുമേട്: ഏലപ്പാറ പഞ്ചായത്ത് പ്രസിഡണ്ടായി യുഡി എഫി ലെ അമ്മിണി തോമസിനെ(കോൺഗ്രസ് )തിരഞ്ഞെടുത്തു. മുന്നണി ധാരണപ്രകാരം ആദ്യ മൂന്നുവർഷം പ്രസിഡന്റായിരുന്ന നിത്യ .എസ് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് . പീരുമേട് താലൂക്ക് സപ്ലെ ഓഫീസർ എ മോഹനൻ വരണാധികാരിയായിരുന്നു..ഏലപ്പാറ പഞ്ചായത്തിലെ 17 വാർഡിൽ 9 യുഡി എഫ് നും 8 എൽ ഡി എഫ് നുമാണ്.യുഡി എഫ് ധാരാണ പ്രകാരം ആദ്യ മൂന്ന് വർഷം കോൺ ഗ്രസ് ഏലപ്പാറ മണ്ഡലം കമ്മറ്റിക്കും ,തുടർന്നുള്ള രണ്ട് വർഷം വാഗമൺ മണ്ഡലം കമ്മറ്റിക്കും പ്രസിഡണ്ട് സ്ഥാനം എന്ന ധാരണ പ്രകാരമാണ്. തെരഞ്ഞെടുപ്പ്. പുതിയ പ്രസിഡണ്ട് അമ്മിണി തോമസ് പുള്ളിക്കാനം വാർഡ് മെമ്പറാണ്.